എട്ട് മണിക്കൂർ ജോലി വിവാദത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണിന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്
കുഞ്ഞ് ജനിച്ച ശേഷം മകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി ഷൂട്ടിങ് സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന് ദീപിക ആവശ്യപ്പെട്ടിരുന്നു
എന്നാൽ അണിയറക്കാർ ഈ ആവശ്യം നിരാകരിച്ചു. 'സ്‌പിരിറ്റ്', 'കൽക്കി 2898 എ.ഡി'യുടെ രണ്ടാം ഭാഗം എന്നീ പ്രോജക്റ്റുകളിൽ നിന്ന് ദീപിക പുറത്തായി
ഈ സംഭവത്തിലാണ് കങ്കണ ദീപികക്ക് പിന്തുണ പ്രഖ്യാപിച്ചത്
ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് കങ്കണ പറഞ്ഞു
'അവൾ ഒരു അമ്മയാണ്, ഒരു മകളുണ്ട്. ഇത്രയും വലിയൊരു നടി എട്ടു മണിക്കൂർ ജോലി ചെയ്യാമെന്ന് പറഞ്ഞാൽ അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല'
നമ്മൾ സ്ത്രീകളെ അമിതമായി സമ്മർദത്തിലാക്കുകയാണ്. കുട്ടികളായതോടെ അവർക്ക് ഇരട്ടി ജോലിയാണ് ചെയ്യേണ്ടി വരുന്നത്
വിവാഹബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പ്രത്യുൽപ്പാദന നിരക്ക് കുറയുന്നതിനെക്കുറിച്ചും സംസാരിക്കുന്നവർ, സ്ത്രീകൾക്ക് നൽകുന്ന ഈ അമിതഭാരം കാണുന്നില്ലേ?
കരിയറിന്റെ തുടക്കത്തിൽ തങ്ങൾ 12, 14ഉ മണിക്കൂർ ജോലി ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ കുടുംബത്തിനും വ്യക്തി ജീവിതത്തിനും സമയം നൽകേണ്ടത് ആവശ്യമാണെന്നും കങ്കണ. Images Courtesy: Instagram/ kanganaranaut, deepikapadukone