'വാഴ' ഒന്നാം ഭാഗം നേടിയതിനെക്കാളും വലിയ വിജയമാണ് 'വാഴ 2' നേടികൊണ്ടിരിക്കുന്നത്
ഇതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്
മൂന്നാം ഭാഗത്തിൽ പെൺകുട്ടികളുടെ കഥയാണ് പറയുന്നത്
'വാഴ 3 ബയോപിക് ഒഫ് ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന്റെ പേര്
മൂന്നാം ഭാഗത്തിനായി വൈറലായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുടെ പേരുകൾ ചർച്ച ചെയ്തവർക്ക് ഇത് ഒരു സർപ്രൈസ് ആയിരിക്കുകയാണ്
വിശ്വൻ ശ്രീജിത്തായിരിക്കും 'വാഴ 3' സംവിധാനം ചെയ്യുക
അടുത്ത വർഷമായിരിക്കും ഷൂട്ട് തുടങ്ങുക
അഭിനേതാക്കളാരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല
ആരും ഫോർട്ട്ഫോളിയോ അയക്കേണ്ടതില്ലെന്നും കഥ പൂർത്തിയാകുമ്പോൾ ഒഡീഷൻ വഴി അഭിനേതാക്കളെ തീരുമാനിക്കുമെന്നും വിപിൻ ദാസ് അറിയിച്ചു