'ലോക' ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് മമ്മൂട്ടി
തന്നെ അണിയറപ്രവർത്തകർ 'പറ്റിച്ചതാണ്' എന്ന് താരം
ദുൽഖർ സൽമാന്‍റെ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു
ചിത്രത്തിലെ 'മൂത്തോൻ' കഥാപാത്രത്തിന് ശബ്ദം നൽകിയത് മമ്മൂട്ടിയാണ്
ഒരു വോയിസ് എടുക്കട്ടെ എന്ന് ചോദിച്ചാണ് ദുൽഖറിന്‍റെ മാനേജർ എത്തിയത്
'വേണ്ട' എന്ന ഒരൊറ്റ ഡയലോഗ് മാത്രമാണ് മമ്മൂട്ടി റെക്കോർഡ് ചെയ്തത്
സിനിമ കണ്ടപ്പോഴാണ് ആ കഥാപാത്രം താനാണെന്ന് തിരിച്ചറിഞ്ഞതെന്ന് താരം
ചിത്രത്തിൽ കാണിക്കുന്ന കൈ തന്‍റേതല്ലെന്നും മമ്മൂട്ടി
അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്
'ലോക' വിവിധ രാജ്യങ്ങളിൽ നിന്നായി 300 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്
മമ്മൂട്ടിയുടെ അടുത്ത ചിത്രമായ 'പേട്രിയറ്റ്' മേയ് ഒന്നിന് തിയറ്ററുകളിലെത്തും