ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി
യാത്രികർ ഭൂമിയിൽ തിരിച്ചെത്തി
പസഫിക് സമുദ്രത്തിലെ സാൽ ഡിയാഗോ തീരത്താണ് പേടകം പതിച്ചത്
കമാൻഡർ റീസ് വൈസ്മാൻ ഉൾപ്പെടെ സംഘത്തിൽ 4 പേര്‍
ഇന്ത്യൻ സമയം പുലർച്ചെ 5.37 ഓടെയാണ് ഓറിയൺ പേടകം കടലിൽ ഇറങ്ങിയത്
ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ 2760 ഡിഗ്രി സെൽഷ്യസ് ചൂടിനെ പേടകം അതിജീവിച്ചു
മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിലാണ് പേടകം ഭൂമിയിൽ പ്രവേശിച്ചത്
അപ്പോളോ 13 ദൗത്യത്തിന്‍റെ ദൂര റെക്കോർഡ് ആർട്ടെമിസ് 2 മറികടന്നു
മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക് ഈ സംഘം യാത്ര ചെയ്തു
യാത്രികർ ചന്ദ്രന്‍റെ മറുപാതി കണ്ടു
ഏപ്രിൽ ഒന്നിന് തുടങ്ങിയ ദൗത്യം പത്തു ദിവസങ്ങൾക്കൊണ്ടാണ് പൂർത്തിയായത്
ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിന് ഇതൊരു മുന്നൊരുക്കമാണ്