സംസ്ഥാനത്ത് ചാരായം നിരോധിച്ചിട്ട് 30 വര്‍ഷം
1996 ഏപ്രിൽ ഒന്നിനാണ് മുഖ്യമന്ത്രി എ.കെ. ആന്‍റണി ചാരായം നിരോധിച്ചത്
തൊണ്ണൂറുകളില്‍ ചാരായഷോപ്പുകള്‍ വലിയ സാമൂഹിക, സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു
പലരും ദിവസവും ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ ചാരായത്തിന് ചെലവാക്കി
കുടുംബകലഹം മുതല്‍ കൊലപാതങ്ങള്‍ വരെ ചാരായത്തിന്‍റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടു
‘അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരൊപ്പാൻ’ എന്ന പേരിലാണ് ചാരായം നിരോധിച്ചത്
5,600 ചാരായ ഷാപ്പുകൾ ഒറ്റയടിക്ക് അടച്ചുപൂട്ടി. 12,000ത്തിലേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതായി.
ലഹരി അന്വേഷകര്‍ ക്രമേണ വിലകൂടിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിലേക്ക് മാറി
ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്നാണ് ബവ്കോ വഴിയുള്ള മദ്യവില്‍പന