ഉടന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി അനുഷ്ക ഷെട്ടി
വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് അനുഷ്കയുടെ ടീം
അനുഷ്കയുടെ വിവാഹം കുടുംബം തീരുമാനിച്ചുവെന്നും ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍
വരന്‍ ബെംഗളൂരുവിലെ വ്യവസായി ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു
‘44-ാം വയസില്‍ അനുഷ്കയ്ക്ക് വിവാഹം’ എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍
ഇത് 'ഏജ് ഷെയ്മിങ്' ആണെന്നും നടിയുടെ ടീം
‘നടന്‍മാര്‍ക്ക് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നില്ല’
‘നടിമാരുടെ പ്രായവും വിവാഹവും നിരന്തരം ചർച്ചയാകുന്നു’
‘നടന്‍മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കണം’
ഇത് വിവേചനമാണെന്നും ടീം പ്രസ്താവനയില്‍ പറയുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫെയ്സ്ബുക്ക്/അനുഷ്ക ഷെട്ടി