ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപമുഖ്യമന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് ബിജെപി
ബിജെപി-ടിവികെ ചർച്ചകൾ അവസാനഘട്ടത്തിലാണ്
വിജയ്‌യെ എൻഡിഎ സഖ്യത്തിലെത്തിക്കാനായി കെണിഞ്ഞു പരിശ്രമിക്കുകയാണ് നേതൃത്വം
ടിവികെ ബിജെപിയുമായി സഖ്യത്തിനു തയാറാണെങ്കിൽ 80സീറ്റുകൾ വരെ നൽകാമെന്നും ബിജെപി വാഗ്ദാനം
എന്നാൽ ഉപമുഖ്യമന്ത്രിപദമല്ല മറിച്ച് മുഖ്യമന്ത്രിപദമാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് സൂചന
ചർച്ചകളിൽ വെല്ലുവിളിയായി നിൽക്കുന്നത് വിജയ്‌യുടെ ഈ നിലപാടാണെന്നും റിപ്പോർട്ടുണ്ട്
ബിജെപിയുടെ നീക്കം വിജയിച്ചാല്‍ തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെല്ലാം മാറിമറിഞ്ഞേക്കാം
നടന്റെ ജനപ്രീതിയും ആരാധകസ്വാധീനവും വോട്ടാക്കി മാറ്റാനാവുമെന്ന കടുത്ത വിശ്വാസത്തിലാണ് പാര്‍ട്ടി
എന്നാല്‍ എന്‍ഡിഎ നേതൃത്വത്തിന്റെ ഭാഗമാകുന്നതില്‍ ടിവികെയില്‍ നിലവിൽ രണ്ടഭിപ്രായമുണ്ട്