കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം
തമിഴ് സാഹിത്യത്തിലേക്ക് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഈ പരമോന്നത അംഗീകാരം എത്തുന്നത്
ഏകദേശം 7,500-ഓളം ഗാനങ്ങളാണ് വെള്ളിത്തിരയ്ക്കായി വൈരമുത്തു രചിച്ചത്
ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ഏഴ് തവണ നേടിയ ഇന്ത്യയിലെ ഏക വ്യക്‌തിയാണ്
വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം നൽകിയതിനെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നു
'കേന്ദ്ര സർക്കാരും രാഷ്ട്രീയക്കാരും സിനിമാ മേഖലയിലെ ഭൂരിപക്ഷവും ഒരു ലൈംഗികാതിക്രമിക്കൊപ്പം നിൽക്കുകയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു'
'നിങ്ങളോട് ലജ്‌ജ്ജ തോന്നുന്നു. ജീവിതം, സ്വപ്‌നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ'
വൈരമുത്തുവിൻ്റെ പേരെടുത്തു പറയാതെയാണ് ചിന്മയിയുടെ പ്രതികരണം
2005 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ചിന്മയി പരസ്യമായി രംഗത്തുവന്നിരുന്നു