2007: കന്നി ട്വന്‍റി 20 ലോകകപ്പില്‍ കിരീടം ധോണിപ്പടയ്ക്ക്. ഫൈനലില്‍ പാക്കിസ്ഥാനെ 5 റണ്‍സിന് തോല്‍പ്പിച്ചു
2009: ലോര്‍ഡ്സില്‍ പാക്കിസ്ഥാന്‍റെ കിരീടധാരണം. ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദ് മാച്ച്
2010: ബാര്‍ബഡോസില്‍ ഓസീസിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ജേതാക്കള്‍
2012: കൊളംബോയില്‍ ആതിഥേയരായ ശ്രീലങ്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായി. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിന്‍ഡീസ് നേടിയ ആദ്യ ലോകകിരീടം.
2014: ബംഗ്ലദേശില്‍ വച്ച് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്കയുടെ കിരീട നേട്ടം.
2016: ലോകകപ്പ് ചരിത്രത്തിലെ ആവേശകരമായ ഫൈനലുകളിലൊന്ന്. അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ് രണ്ടാമതും ലോകകപ്പ് ജേതാക്കള്‍
2021: ന്യൂസീലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ജേതാക്കള്‍
മെല്‍ബണില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് രണ്ടാം ട്വന്‍റി20 കിരീടം നേടി.
17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ രണ്ടാം ട്വന്‍റി 20 കിരീട നേട്ടം. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് രോഹിതും സംഘവും.