വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി
വിജയുടെ കുടുംബത്തിന്‍റെ ആചാരപ്രകാരം പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹം രാവിലെ കഴിഞ്ഞു
രശ്മികയുടെ കുടുംബത്തിനായി കൂര്‍ഗ്(കൊടക) വിവാഹം വൈകീട്ട് നടക്കും
രാജസ്ഥാന്‍ ഉദയ്പൂരില്‍ വച്ചാണ് വിവാഹചടങ്ങുകള്‍
വിവാഹത്തിന്‍റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല
വിവാഹത്തിന് ശേഷം ഉദയ്പൂരിലെ ആരാധകര്‍ക്ക് മധുരവും വിതരണം ചെയ്തു കഴിഞ്ഞു
വിവാഹ ചിത്രങ്ങൾ ചോരാതിരിക്കാൻ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന വിലക്കുണ്ട്
താരങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്