മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിൽ അഭിമുഖം നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഭിമുഖം
ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്
അഭിമുഖത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട് 6:30-ന് പുറത്തുവിടും
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയം
രണ്ട് ദിവസമെടുത്താണ് അഭിമുഖത്തിന്റെ നടപടികൾ പൂർത്തിയാക്കിയത്
ആദ്യദിവസം സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഇരുവരും പ്രാഥമിക ചർച്ചകൾ നടത്തി
തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയപ്പോഴാണ് ചിത്രീകരണം നടന്നത്
മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മോഹൻലാൽ അഭിമുഖം നടത്താൻ എത്തിയതെന്ന് റിപ്പോർട്ട്
ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറല്‍