രേഖ, റാണി മുഖർജി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്
‘മർദാനി 3’ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗിനായി എത്തിയതായിരുന്നു താരം
കറുത്ത പാന്റ്സ്യൂട്ടിൽ അതിസുന്ദരിയായാണ് കീർത്തി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്
താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് സൈബറിടത്ത് വൈറല്‍
'മറക്കാനാകാത്ത സായാഹ്നം' എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു
നടി ഹുമ ഖുറേഷിയും കീർത്തിക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്
'മർദാനി' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് ‘മർദാനി 3’
ആയുഷ് ഗുപ്തയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്
കീർത്തി സുരേഷിന്റെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചർച്ചകൾക്ക് ഈ ചിത്രങ്ങൾ ആവേശം പകരുന്നു
വിജയ് ദേവരകൊണ്ട നായകനാകുന്ന ‘റൗഡി ജനാർദന’ ആണ് കീർത്തിയുടേതായി വരാനിരിക്കുന്ന ചിത്രം
തെന്നിന്ത്യയ്ക്ക് പുറമെ ബോളിവുഡിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് കീർത്തി സുരേഷ്