ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്ക് യാത്ര തിരിച്ച് നടി ഷക്കീല
സുഹൃത്തുക്കൾ ചേര്‍ന്നാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും ഷക്കീലയെ യാത്രയാക്കിയത്
അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീലയുടെ യാത്ര ഷെയര്‍ ചെയ്തത്
സന്തോഷകരമായ യാത്ര നേരുന്നു, അമ്മ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
ഏറെ നാളായി നടി ആത്മീയതയുടെ പാതയിലായിരുന്നു
മുമ്പ് നടി മുംതാസിനോട് ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു
താൻ വലിയ തെറ്റ് ചെയ്തു എന്നും അതിൽ നിന്നും തനിക്ക് പുറത്തു വരാൻ ആഗ്രഹം ഉണ്ടെന്നും ഷക്കീല പറഞ്ഞിരുന്നു
മുംതാസിന്‍റെ നിര്‍ദേശപ്രകാരമാണ് ഷക്കീല ആത്മീയ പാത തിരഞ്ഞെടുത്തത്