അല്ലു അര്‍ജുന്‍റെ 42 കര്‍ശന നിബന്ധനകളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയം
താരത്തിന്‍റെ കണ്ണിലേക്ക് നോക്കരുത്, പോക്കറ്റില്‍ കൈയ്യിട്ട് മുന്നില്‍ നില്‍ക്കരുത് എന്നതടക്കമാണ് പ്രചരിക്കുന്ന 42 നിബന്ധനകള്‍
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കാര്‍ക്കശ്യക്കാരനാണോ അല്ലു അര്‍ജുന്‍?
അല്ലു അര്‍ജുനുമൊത്ത് പ്രവര്‍ത്തിച്ചതിന്‍റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് മലയാള താരം ശിവ ഹരിഹരൻ
താന്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും മാന്യനും സൗമ്യനുമായ വ്യക്തിയാണ് അല്ലു അര്‍ജുനെന്ന് ശിവ
42 നിബന്ധനകള്‍ കെട്ടുകഥകളാണ്
ഫോട്ടോ എടുത്തോട്ടെ എന്നു ചോദിക്കാന്‍ മടിച്ചുനില്‍ക്കുകയാണെന്ന് മനസിലാക്കിയ അദ്ദേഹം ഫോട്ടോ വേണോ എന്നുചോദിച്ച് വന്നുവെന്നും ശിവ
42 നിബന്ധനകള്‍ ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്