ചാക്കോച്ചനും മഞ്ജു വാര്യറും വീണ്ടും ഒന്നിക്കുന്നു
‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി
ലുങ്കി മടക്കിയുടുത്ത്, നാടൻ ലുക്കിലാണ് പുറം തിരിഞ്ഞു നിൽക്കുന്ന ചാക്കോച്ചനാണ് ടൈറ്റിൽ പോസ്റ്ററിൽ
ചൊവ്വാ ഗ്രഹമാണ് ടൈറ്റിൽ പോസ്റ്ററിൽ പശ്ചാത്തലം
ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചന്റെ, പ്രോമോ വീഡിയോ ഏറെ രസകരമാണ്
നർമ്മം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന
2014 ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർ യു’വിലാണ് ചാക്കോച്ചനും മഞ്ജു വാര്യറും അവസാനമായി ഒന്നിച്ചഭിനയിച്ചത്
‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് നേരെ ചൊവ്വയുടെ സംവിധാനം
വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസാണ് ചിത്രം നിർമ്മിക്കുന്നത്