നടനും അഭിഭാഷകനുമായ സി. ഷുക്കൂറിന് സ്ട്രോക്കാണെന്ന് കഴിഞ്ഞ ദിവസമാണ് സഹോദരന്‍ വെളിപ്പെടുത്തിയത്
പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് സഹോദരന്‍റെ പോസ്റ്റ്
ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണെന്നും സഹോദരന്‍ കുറിച്ചു
ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളില്‍ പ്രതികരണവുമായി ഷുക്കൂർ വക്കീല്‍ തന്നെ വന്നു
രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഷുക്കൂര്‍ കുറിച്ചു
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്
അഭിഭാഷകജോലിക്കിടയിലും സിനിമ, സാംസ്കാരിക വിഷയങ്ങളില്‍ അഗാധമായി ഇടപെടുന്നയാളാണ് ഷുക്കൂര്‍
‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിന് ഷൂക്കൂര്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു