അമ്പതിന്‍റെ നിറവില്‍ അഭിഷേക് ബച്ചനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്യര്യ റായ് ബച്ചന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി
അഭിഷേകിന്‍റെ കണ്ണുകള്‍ മാത്രം കാണാവുന്ന ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസ
‘പ്രിയപ്പെട്ട ബേബി-പപ്പായ്ക്ക് 50-ാം ജന്മദിനാശംസകൾ, സ്നേഹം, സമാധാനം, സന്തോഷം, ആരോഗ്യം എന്നിവയോടെ ദൈവം അനുഗ്രഹിക്കട്ടെ. പ്രണയത്തിന്‍റെ സുവര്‍ണത്തിളക്കത്തോടെ തുടരുക'- ഐശ്വര്യ കുറിച്ചു
നടൻ അമിതാഭ് ബച്ചനും മകന് വൈകാരികമായസന്ദേശം പങ്കുവെച്ചു. ആരാധകരുടെ സ്നേഹത്തിനും അനുഗ്രഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു
നടൻമാരായ ജാക്കി ഷ്രോഫ്, റിതേഷ് ദേശ്മുഖ്, അജയ് ദേവ്ഗൺ, തുടങ്ങിയവരും ആശംസകൾ പങ്കിട്ടു
അഭിഷേക് ബച്ചന്‍–ഐശ്വര്യ റായ് വിവാഹജീവിതത്തെക്കുറിച്ച് കഴിഞ്ഞ കുറെക്കാലങ്ങളായി ഗോസിപ്പുകള്‍ വ്യാപകമാണ്
എന്നാൽ തന്‍റെ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അഭിഷേക് തള്ളിയിരുന്നു
അവൾക്ക് എന്നെ അറിയാം, എനിക്ക് അവളെ അറിയാം. ഞങ്ങൾ സ്നേഹമുള്ളതും അടിത്തറയുള്ളതുമായ ഒരു കുടുംബത്തിനുള്ളിലാണ് എന്നായിരുന്നു അഭിഷേകിന്റെ വാക്കുകൾ