മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66)വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം
അജിത് പവാറിന്‍റെ പിഎയും സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് വിമാന ജീവനക്കാരും കൊല്ലപ്പെട്ടു
നിലത്തുവീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു
തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാനായി ബാരാമതിയിലേക്ക് എത്തിയതായിരുന്നു അജിത് പവാര്‍
വിഎസ്ആര്‍ കമ്പനിയുടെ കീഴിലുള്ള ലീര്‍ ജെറ്റ് 45 ആണ് തകര്‍ന്നത്
മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു
2023 സെപ്റ്റംബറില്‍ മുംബൈയില്‍ അപകടത്തില്‍പ്പെട്ടതും ലീര്‍ ജെറ്റ് വിമാനമായിരുന്നു