'കാന്താര'യിലൂടെ പ്രിയങ്കരിയായ നടി രുക്മിണി വസന്തിന്റെ പഴയൊരു ഇൻസ്റ്റാഗ്രാം കമന്റ് സോഷ്യൽ മീഡിയയിൽ തരംഗം
മലയാളി നടൻ അർജുൻ രാധാകൃഷ്ണന്റെ പത്ത് വർഷം പഴക്കമുള്ള ചിത്രങ്ങൾക്ക് താഴെ നടി കുറിച്ച വാക്കുകളാണ് ആരാധകർ ഇപ്പോൾ 'കുത്തിപ്പൊക്കിയിരിക്കുന്നത്'
2015ൽ അർജുൻ രാധാകൃഷ്ണൻ പങ്കുവച്ച ഷർട്ട്ലെസ് ചിത്രത്തിന് താഴെയായിരുന്നു കമന്‍റ്
‘സോ ഹോട്ട്’ എന്നും ‘ആരോ കുറച്ചധികം കഷ്ടപ്പെടുന്നുണ്ടല്ലോ’ എന്നുമാണ് രുക്മിണി അന്ന് കമന്റ് ചെയ്തത്
റോക്കറ്റ് ബോയ്സ്', 'കണ്ണൂർ സ്ക്വാഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അര്‍ജുന്‍
ചില വിരുതന്മാരാണ് അർജുന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്ന് രുക്മിണി വസന്തിന്റെ പഴയ കമന്റുകൾ കണ്ടെത്തിയത്
ഇതോടെ റെഡ്ഡിറ്റിലും ഇൻസ്റ്റാഗ്രാമിലും ട്രോളുകളും ചർച്ചകളും സജീവമായി
അർജുൻ ഈ കമന്റുകൾക്കൊന്നും ലൈക്കോ മറുപടിയോ നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയം
ഈ കമന്റുകൾ ഇടുമ്പോൾ ഇരുവരും അവരുടെ കരിയറിന്റെ ആരംഭകാലത്തായിരുന്നു
രുക്മിണി ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നു കഴിഞ്ഞു
യാഷ് നായകനാകുന്ന 'ടോക്സിക്' ആണ് താരത്തിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം
നിലവിൽ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല
Image Credits: Instagram