മാരത്തണിൽ ഐറ വെളുത്ത ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും ധരിച്ചാണ് പങ്കെടുത്തിരുന്നത്
24 January 2026
AAMIR KHAN
ഐറയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് ഒരു മാധ്യമപ്രവർത്തകൻ പങ്കുവെച്ച കുറിപ്പാണ് ചർച്ചയായത്
24 January 2026
AAMIR KHAN
'ഇത് ഐറ ഖാൻ. ആമിർ ഖാൻ്റെ മകൾ. പ്രശ്‌നം വസ്ത്രത്തിൻ്റെയല്ല. അത് ധരിച്ചിരിക്കുന്ന ശരീരത്തിൻ്റെതാണ്'
24 January 2026
AAMIR KHAN
'എന്തുകൊണ്ടാണ് ചിലർ സ്വന്തം ശരീരത്തിനു ചേരാത്ത വസ്ത്രം ധരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവർ ഇപ്പോഴും പൊതുവിടത്തിൽ മോശമായി നടക്കാൻ ഇഷ്‌ടപ്പെടുന്നു. സ്റ്റൈലിൽ മാന്യതയാവാം'
24 January 2026
AAMIR KHAN
മാധ്യമപ്രവർത്തകൻ്റെ കുറിപ്പ് ബോഡി ഷെയിമിങ്ങും സദാചാര പൊലീസിങ്ങും ആണെന്നും സ്ത്രീകളുടെ വസ്ത്രധാരണത്തിൻ്റെ മാന്യത ആരാണ് നിശ്ചയിക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പലരും അഭിപ്രായപ്പെട്ടു
24 January 2026
AAMIR KHAN
വസ്ത്രധാരണം ഒരാളുടെ വ്യക്‌തിപരമായ തിരഞ്ഞെടുപ്പാണെന്ന് നടൻ അഭിനവ് ശുക്ല എക്‌സിൽ കുറിച്ചു
24 January 2026
AAMIR KHAN
ഐറയുടേത് വളരെ മാന്യമായ പെരുമാറ്റമാണെന്നും ഭൂമിയിൽ തൊട്ട് നടക്കുന്ന ഒരേയൊരു താരപുത്രിയാണ് ഐറയെന്നുമായിരുന്നു നടൻ്റെ വാക്കുകൾ
24 January 2026
AAMIR KHAN
ശരീരഭാരം കൂടുന്നതു സംബന്ധിച്ച പ്രശ്‌നങ്ങൾ കുറേക്കാലമായി അനുഭവിക്കുന്നുണ്ടെന്നും ഡിപ്രഷൻ മറികടന്നതിനെക്കുറിച്ചും ഐറ ഖാൻ മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്