സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തിൽ പ്രതികരണവുമായി നടി ശൈലജ പി. അമ്പു.
ലൈംഗിക അതിക്രമത്തെ തുറന്നുകാട്ടാൻ സമൂഹമാധ്യമത്തെ കൂട്ടുപിടിക്കുന്ന പ്രവണതയെ നിശിതമായി വിമർശിച്ച ശൈലജ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു
ഒപ്പം 18 വയസ്സുള്ള മകൾ നേരിട്ട അനുഭവങ്ങളും ബസ് യാത്രയിൽ സ്വീകരിക്കുന്ന ‘മുൻകരുതലുകളും’ വെളിപ്പെടുത്തി.
ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ അപ്പാടെ അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ലെന്നും സമൂഹം അത്ര സ്ത്രീസൗഹൃദപരമല്ലെന്നും ശൈലജ
''ഒരു പുരുഷന്റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നിൽക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാം''.
''പ്രതികരിക്കുന്ന ബഹുഭൂരിപക്ഷത്തെയും ഒറ്റപ്പെടുത്തും. സോഷ്യൽ മീഡിയയിൽ ആണെങ്കിൽ യാതൊരു മര്യാദയും ഇല്ലാതെ വ്യക്തിഹത്യ നടത്തും''
''ആക്രമിക്കപ്പെടുമോ എന്ന് പേടിയില്ലാതെ നടക്കാനും, ചിന്തിക്കാനും, സംസാരിക്കാനും ധൈര്യമുള്ള എത്ര സ്ത്രീകൾ ഉണ്ട് നമുക്ക് ചുറ്റും?''
‘ഭൂലോക അംഗവാലൻ കോഴികൾ’ വരെ ഷിംജിതയ്ക്ക് എതിരെ വാചാലരാവുകയാണ്. ഇതിനേക്കാൾ നല്ലൊരു അവസരം ആ ചേട്ടൻ മാർക്ക് വീണു കിട്ടാനില്ലല്ലോ'.
സ്ത്രീകൾ കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കുക തന്നെ വേണം. സ്ത്രീകൾ പ്രതികരിക്കും എന്നുള്ള ഒരു ജാഗ്രത പുരുഷനുണ്ടാകുന്നതും വളരെ നല്ലതാണ് എന്നും ശൈലജ കുറിച്ചു