വിവാഹം കഴിക്കണമെന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച കൗമാരക്കാരായ ആരാധകർക്ക് നടി അവന്തിക മോഹന്‍റെ മറുപടി
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉപദേശവും പരിഹാസവും കലർന്ന മറുപടി
പക്വതയില്ലാത്ത പ്രായത്തിൽ കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉപദേശം
നിലപാടിനെ സ്വീകരിച്ച് ആരാധകര്‍
‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ നിന്നെ കെട്ടിക്കോട്ടെ?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം
‘നീ എന്നെ ശരിക്കും ചിരിപ്പിച്ചു കളഞ്ഞു. നിന്നെ കണ്ടാൽ ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു പയ്യനായേ തോന്നുന്നുള്ളൂ..’
‘നീ തിരഞ്ഞെടുത്ത സമയവും സാഹചര്യവും തെറ്റായിപ്പോയി’
‘എങ്കിലും നിന്റെ ആ ആത്മവിശ്വാസം സമ്മതിച്ചു തരണമല്ലോ! അതുകൊണ്ട് ഇതൊക്കെ വിട്ടേക്ക്, നിന്റെ ഈ പ്രായം ആസ്വദിക്കൂ’
‘ശരിയായ വ്യക്തി ശരിയായ സമയത്ത് നിന്റെ ജീവിതത്തിലേക്ക് കടന്നുവരും’
ഒരു തമാശയായി മാത്രം കാണാനാണ് അവന്തിക നിർദ്ദേശിച്ചത്
ചേച്ചിയെ കല്യാണം കഴിക്കാൻ ഞാൻ ഉൾപ്പെടെ കേരളത്തിൽ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരു ടീനേജ് പയ്യന്റെ മെസ്സേജ്
വിവാഹിതയാണെന്നും തന്റെ ജീവിതത്തിലേക്ക് പുതിയൊരു നായകന്റെ എൻട്രി ഇനി സാധ്യമല്ലെന്നുമായിരുന്നു അവന്തികയുടെ മറുപടി
മലയാള സിനിമാ, സീരിയൽ രംഗത്ത് സജീവമായ താരമാണ് അവന്തിക മോഹൻ
Image Credits: https://www.instagram.com/avantikamohan1/