എല്ലെ അവാർഡ്സിൽ കറുപ്പ് അണിഞ്ഞെത്തി കല്യാണി പ്രിയദർശൻ
ഫാഷൻ, സിനിമ, മേഖലകൾക്കുള്ള അവാർഡ് ഷോയിലാണ് കറുപ്പ് ഗൗണിൽ അതിസുന്ദരിയായി കല്യാണി എത്തിയത്
റൈസിങ് സ്റ്റാർ അവാർഡ്സ് സ്വീകരിക്കാനായാണ് കല്യാണി എത്തിയത്
ബ്ലാക്ക് സ്ലീവ്ലെസ് ഡ്രസാണ് എല്ലെ അവാർഡ്സിൽ കല്യാണി ധരിച്ചിരിക്കുന്നത്
മിനിമൽ വർക്കിൽ എംബലിഷ്ഡ് സ്ട്രാപ്പോടെ സൈഡ് സ്ലിറ്റുള്ള ലോങ് ഡ്രസാണ് കല്യാണി അണിഞ്ഞത്
മിനിമൽ മെയ്ക്ക് അപ്പിൽ അതിസുന്ദരിയായാണ് കല്യാണി എത്തിയിരിക്കുന്നത്
ലോകയുടെ വിജയത്തിന് പിന്നാലെ കല്യാണിയുടെ താരമൂല്യം വർധിച്ചിരിക്കുകയാണ്
ഇതിന് പിന്നാലെയാണ് എല്ലെ അവാർഡ്സിൽ കല്യാണി എത്തിയത്
രൺവീർ സിങ്ങിനൊപ്പം കല്യാണി ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ
സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം
സോംബി സർവൈവൽ ആക്ഷൻ ചിത്രമാണ് എന്നാണ് സൂചനകൾ
ലോകയുടെ വിജയമാണ് കല്യാണിയെ ഈ അവസരത്തിലേക്ക് എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്
300 കോടി നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ പദവിയും കല്യാണിക്ക് നൽകി
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/kalyanipriyadarshan