ധുരന്ദറിന് ശേഷം നായികയായി വീണ്ടും സാറാ അർജുൻ
സാറ അർജുൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് സിനിമ ‘യൂഫോറിയ’ ട്രെയിലർ റിലീസ് ചെയ്തു
ഹൈദരാബാദിൽ വച്ചു നടന്ന ട്രെയിലർ ലോഞ്ചിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട സാറ, തെലുങ്കിൽ സംസാരിച്ചും കാണികളെ അത്ഭുതപ്പെടുത്തി
ധുരന്ദറിന്റെ വിജയം 20 കാരിയായ സാറ അർജുന്റെ കരിയറിലും വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്
19 കാരിയായ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ‘യൂഫോറിയ’ പറയുന്നത്
'ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ നടിയാണ് സാറാ അർജുൻ
2011ൽ പുറത്തിറങ്ങിയ 404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയിലെത്തി
അതേ വർഷം പുറത്തിറങ്ങിയ വിക്രം ചിത്രം ദൈവത്തിരുമകളിലൂടെ സാറ സിനിമയിൽ തന്റെ ചുവടുറപ്പിച്ചു
മണിരത്നം സംവിധാനം ചെയ്‌ത പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചും സാറ ജനപ്രീതി നേടി