നാട്ടില്‍ നിന്നും കിട്ടിയ പിന്തുണ മുന്നോട്ടുള്ള യാത്രയില്‍ കരുത്തായെന്ന് സഞ്ജു സാംസണ്‍
'ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്ന്' ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം
ഭാരമേറിയ വലിയ ബാഗുമായി പോകുമ്പോള്‍, കയറിക്കോടാ എന്ന് പറഞ്ഞ ഓട്ടോക്കാരുണ്ട്
നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനാണെന്നും സഞ്ജു
വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്
ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി20യ്ക്കുള്ള ടീമിലും ട്വന്‍റി20 ലോകകപ്പ് ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായാകും സഞ്ജു കളിക്കാനിറങ്ങുക
രാജസ്ഥാനും സിഎസ്കെയും തമ്മില്‍ നടന്ന ഡീലിലാണ് സഞ്ജു ധോണിയുടെ സ്വന്തം ടീമിലെത്തിയത്
സഞ്ജു ചെന്നൈയില്‍ എത്തിയതോടെ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലുമെത്തി