കന്നഡ സൂപ്പര്‍താരം യഷിന്‍റെ ടോക്സിക് ടീസര്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ സിനിമാലോകത്ത് അവസാനിക്കുന്നില്ല
ടീസറിലെ ഇൻ്റിമേറ്റ് കാര്‍ സീനാണ് ടീസര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ ലോകത്തെ ചര്‍ച്ച
ചൂടന്‍ രംഗത്തിന് പിന്നാലെ നടിയും ബ്രസീലിയന്‍ മോഡലുമായ ബിയാട്രീസും വൈറലായി
ചിത്രത്തിന്‍റെ സംവിധായിക ഗീതു മോഹന്‍ദാസാണ് രംഗത്തില്‍ അഭിനയിച്ച നടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്
വൈറല്‍ 'സിമിട്രി ഗേള്‍' പാട്ടുകാരി കൂടിയായ ബിയാട്രീസ് ആയിരുന്നു
ഇതോടെ ബിയാട്രീസിന്‍റെ ഇന്‍സ്റ്റഗ്രാം ഐഡിയിലേക്ക് പിന്നീട് മെസേജുകളുടെ പ്രവാഹമായിരുന്നു
സൈബര്‍ ബുള്ളിയിങും അശ്ലീല മെസേജുകളും സഹിക്കാവുന്നതിനപ്പുറമായതോടെ താരം ആദ്യം അക്കൗണ്ട് പ്രൈവറ്റാക്കുകയും ഇൻകൊഗ്നിറ്റോ മോഡിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് അക്കൗണ്ട് ഡിലീറ്റ് ചെയ്തു
മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളിലെത്തുക