സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തിരി തെളിഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു
മന്ത്രി കെ രാജൻ, മന്ത്രി ശിവൻകുട്ടി, 'സർവംമായ' സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു
64–ാം മത് കലോത്സവമാണ് ഇത്തവണത്തേത്
കലോത്സവത്തിന് മുന്നോടിയായി തിരുവമ്പാടിയും പാറമേക്കാവും ചേർന്നൊരുക്കുന്ന പാണ്ടിമേളം അരങ്ങേറി
പൂരനഗരിയിൽ ഇനിയുള്ള അഞ്ചുനാൾ കലോത്സവത്തിന്റെ രാപ്പകലുകളാണ്
25 വേദികളിലായി നടക്കുന്ന കലാമല്‍സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും
പൂക്കളുടെ പേരു നൽകിയ 25 വേദികളിലാണ് മല്‍സരങ്ങൾ സംഘടിപ്പിക്കുന്നത്
നിലവിൽ തൃശൂരാണ് ചാംപ്യൻമാർ