അച്ഛന്‍റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി സ്വാസിക
ചടങ്ങിന്‍റെ ചിത്രങ്ങളും വിഡിയോയും സ്വാസിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്
അച്ഛനൊപ്പമുള്ള ഈ ജന്മദിനം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നും താരം കുറിച്ചു
ഇതെനിക്ക് സ്പെഷൽ ആണ്, ലവ് യൂ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്
സ്വാസികയും ഭർത്താവ് പ്രേം ജേക്കബും ചേര്‍ന്നാണ് അച്ഛനെ പൊന്നാട അണിയിച്ചത്
സ്വാസികയുടെ വിഡിയോകളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള ആളാണ് അച്ഛൻ വിജയ് കുമാർ
ആഘോഷത്തില്‍ സ്വാസികയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമലോകം
ഇതുപോലൊരു മകളെ കിട്ടിയ അച്ഛന്‍ ഭാഗ്യവാനാണ് എന്നാണ് വിഡിയോയ്ക്ക് ലഭിച്ച കമന്‍റ്