‘സർവം മായ’യിലെ അതിഥിവേഷത്തിന്റെ സന്തോഷം പങ്കുവച്ച് പ്രിയ വാര്യർ
ഇത്രയും മനോഹരമായ ടീമിനൊപ്പം പ്രവര്‍ത്തിച്ച് മതിയായില്ലെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍
നിവിന്‍ പോളി, അജു വര്‍ഗീസ്, റിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു
സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ച പ്രിയ നിവിന്‍ പോളിയാണ് യഥാർഥ ചിരിക്കുടുക്ക എന്നുപറയുന്നു
നിരവധി ആരാധകരാണ് സിനിമയിലെ പ്രിയയുടെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചത്
അല്പനേരത്തേയ്ക്ക് ആയിരുന്നുവെങ്കിലും മനോഹരമായിരുന്നു എന്നായിരുന്നു ആരാധകരുടെ കമന്‍റ്
‘നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു,’ എന്നാണ് അജു വർഗീസിനെക്കുറിച്ച് പ്രിയ വാര്യരുടെ കമന്റ്