യാഷിനൊപ്പം ടോക്സിക് ടീസറിലെത്തിയ നടിയാരാണെന്ന് തിരയുകയായിരുന്നു ആരാധകർ
രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് ടീസറിലാണ് ബോൾഡ് രംഗങ്ങളിൽ ഒരു നടി കൂടിയുള്ളത്
ഇത് ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍
യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ് ടീസറിലുള്ളത്
മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേണാണ് നടിയെന്ന് കണ്ടെത്തല്‍
നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ലിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്
നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു
നതാലിയാരെന്ന ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും നതാലി പങ്കുവച്ചിട്ടുണ്ട്
ടീസറില്‍ കാറിനകത്തുള്ള ബോൾഡ് രംഗങ്ങളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്
2006 മുതൽ സിനിമ രംഗത്ത് സജീവമായ നടിയാണ് നതാലി ബേൺ
മോഡലിങ്ങിലൂടെയാണ് നടി ഹോളിവുഡിലെത്തിയത്
മോഡലിങിനൊപ്പം പ്രൊഫഷണൽ ബാലെറ്റ് നർത്തകിയുമാണ് നതാലി
ഒപ്പം ആയോധനകലയിലും പ്രാഗത്ഭ്യം തെളിയിച്ച നതാലി നാലുഭാഷകൾ സംസാരിക്കും
നിരവധി ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നതാലി ടോക്സിക് കാസ്റ്റിന് പറ്റിയ താരമാണെന്നാണ് ആരാധകർ പറയുന്നത്
നതാലിയുടെ ഇന്ത്യൻ അരങ്ങേറ്റ ചിത്രമാണ് ടോക്സിക്ക്