വിജയ് നായകനായെത്തുന്ന ജനനായകന്‍റെ ട്രെയിലർ പുറത്തിറങ്ങി
വിജയ്‌യുടെ മാസ് ഡയലോഗും ആക്ഷനും നിറച്ച് ജനനായകൻ ട്രെയിലർ
വിജയ് അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രഖ്യാപനത്തോടുകൂടിയാണ് ചിത്രം എത്തുന്നത്
വിജയ് ആരാധകർക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ
വിജയ്‌ക്കൊപ്പം സുപ്രധാന കഥാപാത്രമായി മമിത ബൈജു എത്തുന്നു
വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർഹിറ്റായിരുന്നു
എച്ച്. വിനോദാണ് സംവിധാനം
പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്
നേരത്തെ പുറത്തിറങ്ങിയ 'ദളപതി കച്ചേരി' എന്ന പാട്ടിന് വിജയ് ചുവടുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു
അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്
ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും