നടി ലിസിയുടെ പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ
ലിസിയുടെ 59-ാം ജന്മദിനം സുഹൃത്തുക്കൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്
ശോഭന, രാധിക ശരത്കുമാർ, തൃഷ, രമ്യ കൃഷ്ണൻ, ഗൗതം വാസുദേവ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു
ലിസി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കിട്ടത്
പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യത്തിനുടമയാണ് ലിസി
അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി
തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്
ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു
സൂപ്പർ സ്റ്റാറുകളുടെ നായികയായി താരം അഭിനയിച്ചു
ചെന്നൈയിൽ അത്യാധുനിക സൗകര്യമുള്ള ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് താരം ഇപ്പോൾ