വിജയ് ദേവരകൊണ്ടയെ നായകനായി പ്രഖ്യാപിച്ച ‘കിങ്ഡം 2’ ഉപേക്ഷിച്ചു
നിര്‍മാതാവ് നാഗവംശി ഇക്കാര്യം സ്ഥിരീകരിച്ചു
2025ൽ പുറത്തിറങ്ങിയ ‘കിങ്ഡ’ത്തിന്റെ തുടർച്ചയായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘കിങ്ഡം 2’
ഇതോടെ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് നിർമാതാവ് തന്നെ വിരാമമിട്ടു
ഒരു ആക്ഷൻ ത്രില്ലർ ബിഗ് ബജറ്റ് ചിത്രമായാണ് ‘കിങ്ഡം’ എത്തിയത്
എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം തിയറ്ററലുണ്ടാക്കിയില്ല
ആദ്യ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് സൂചനകള്‍ തുടക്കം തൊട്ട് ഉണ്ടായിരുന്നു
ഒരു അഭിമുഖത്തിലാണ് നിർമാതാവ് നാഗവംശി ചിത്രം ഉപേക്ഷിച്ചതായി പറഞ്ഞത്
‘കിങ്ഡം’ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയതല്ല രണ്ടാം ഭാഗം ഉപേക്ഷിക്കാൻ കാരണമെന്ന് നാഗവംശി പറഞ്ഞു
ഒരു രഹസ്യ ദൗത്യത്തിന് നിയോഗിക്കപ്പെട്ട പൊലീസ് ഓഫീസറായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്
130 കോടിയിലേറെ മുതൽ മുടക്കിയ ചിത്രത്തിന് 82 കോടിയോളം മാത്രമേ കലക്ഷൻ നേടാനായുള്ളൂ
ചിത്രത്തിന്റെ ബാക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് കരുതിയ പ്രേക്ഷകര്‍ക്ക് ചിത്രം ഉപേക്ഷിച്ചത് തിരിച്ചടിയാണ്