ദയ സുജിത്തിന്‍റെ വിഡിയോ വൈറല്‍
മഞ്ജു പിള്ളയുടെയും സുജിത്ത് വാസുദേവന്റെയും മകളാണ് ദയ സുജിത്ത്
ബോഡി ഷെയ്മിങ് നടത്തിയ വ്യക്തിക്ക് മറുപടി നൽകിയിരിക്കുകയാണ് ദയ
ദയയെ കാണാൻ 'ആണത്തം' കൂടുതലാണെന്നായിരുന്നു അധിക്ഷേപ കമന്‍റ്
ജിമ്മിൽ പോയാൽ പൂർണമായും ആണായി മാറുമെന്നും പരിഹാസം
ഇതിനെതിരെ ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചാണ് ദയ പ്രതികരിച്ചത്
തന്‍റെ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്ന പൗരുഷം അയാൾക്കില്ലെന്ന് ദയ
ദയയുടെ ബോൾഡ് പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി
മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും താൽപ്പര്യമുള്ളയാളാണ് ദയ
മുൻപും ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് ദയ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്
വണ്ണം വച്ചുവെന്ന് പരിഹസിച്ച സ്ത്രീയെ ദയ നേരത്തെ വിമർശിച്ചിരുന്നു