ബിടിഎസ് 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു
പുതിയ ആൽബം 2026 മാർച്ചിൽ പുറത്തിറങ്ങും
2022-ൽ 'പ്രൂഫ്' എന്ന ആൽബത്തിന് ശേഷമാണ് ബാൻഡ് ഇടവേളയെടുത്തത്
സൈനിക സേവനത്തിനായി അംഗങ്ങൾ പോയതോടെയാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നിലച്ചത്
ബിടിഎസ് ആർമി 2022 മുതൽ ഈ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്
ഏഴ് അംഗങ്ങളും തങ്ങളുടെ കൈപ്പടയിലുള്ള സന്ദേശത്തിലൂടെയാണ് വാർത്ത പങ്കുവെച്ചത്
ആൽബം റിലീസിനൊപ്പം ഒരു വേൾഡ് ടൂറും ബിടിഎസ് ലക്ഷ്യമിടുന്നുണ്ട്
വേൾഡ് ടൂറിന്‍റെ ഭാഗമായി ബിടിഎസ് ഇന്ത്യയിലും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്
മുംബൈയിൽ താരങ്ങളുടെ ലൈവ് പെർഫോമൻസ് ഉണ്ടാകുമെന്നാണ് സൂചന
2013-ൽ ബിഗ് ഹിറ്റ് എന്റർടൈൻമെന്റാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്
ഡയനാമൈറ്റ്, ബട്ടർ തുടങ്ങിയ ആഗോള ഹിറ്റുകളിലൂടെ ബിടിഎസ് ലോകം കീഴടക്കി