ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യ അമേയ നായർ
സോഷ്യല്‍മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം
സിദ്ധാർത്ഥിനെ പിന്തുണച്ചെന്നാരോപിച്ചായിരുന്നു ജിഷിനെതിരെ സൈബർ ആക്രമണം
തങ്ങൾ ഒരിക്കലും തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ലെന്ന് അമേയ
ആൾക്കൂട്ട ആക്രമണത്തോടുള്ള വിയോജിപ്പാണ് പറഞ്ഞത്
പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും നടി വ്യക്തമാക്കി
കമന്‍റായാണ് താരം നിലപാട് വ്യക്തമാക്കിയത്
ഡിസംബർ 24-നാണ് സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് വയോധികനായ തങ്കരാജിന് പരുക്കേറ്റത്
നാട്ടുകാർ സിദ്ധാർത്ഥിനെ കെട്ടിയിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
മദ്യപിച്ച് വാഹനമോടിക്കുന്നത് തെറ്റാണെങ്കിലും നിയമം നടപ്പിലാക്കേണ്ടത് പൊലീസും കോടതിയുമാണെന്ന് ജിഷിൻ പ്രതികരിച്ചിരുന്നു