വൈകാരികമായ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസര്‍ വർഷ രമേശ്
2025-ലെ തന്‍റെ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ചാണ് വിഡിയോ
വര്‍ഷയുടെ വിഡിയോ സോഷ്യലിടത്ത് വൈറല്‍
കരിയറിൽ മികച്ച വർഷമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമായിരുന്നെന്നും താരം
തന്‍റെ ജീവിതപങ്കാളിയുമായി ഈ വർഷം അകലേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തി
മാനസിക സമ്മർദ്ദവും പാനിക് അറ്റാക്കും മൂലം ചികിത്സ തേടേണ്ടി വന്നതും ഈ വര്‍ഷമെന്ന് താരം
2025-ൽ സ്വന്തമായി ഒരു ബിഎംഡബ്ല്യു കാർ വാങ്ങാൻ വർഷയ്ക്ക് സാധിച്ചു
ഈ വർഷം ആഗ്രഹിച്ച പല സാധനങ്ങളും വാങ്ങുകയും നാലഞ്ചു രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തു
യാത്രകൾ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീട്ടിൽ താൻ ഒറ്റപ്പെട്ടുപോയെന്നും താരം പറയുന്നു
സാമ്പത്തിക ചതിയെ കുറിച്ചും വര്‍ഷ വെളിപ്പെടുത്തി