SERIAL ACTOR

പുതുവർഷ ദിനത്തിൽ നേരിട്ട ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടി റൂബി ജുവല്‍. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ബാര്‍ ഹോട്ടലിന് മുന്നിലാണ് സംഭവം

01 January 2026
SERIAL ACTOR

2 സെക്യൂരിറ്റി ജീവനക്കാരും മറ്റൊരാളും ചേർന്ന് തന്നെയും ഊബർ ഡ്രൈവറെയും അധിക്ഷേപിച്ചെന്ന് റൂബി പറയുന്നു

01 January 2026
SERIAL ACTOR

പരാതിയുമായി എത്തിയ തനിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിച്ചെന്നും റൂബി

01 January 2026
SERIAL ACTOR

കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

01 January 2026
SERIAL ACTOR

വൺവേ വഴി വന്ന കാർ തിരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്

01 January 2026
SERIAL ACTOR

വൺവേ ആയതിനാൽ ബാര്‍ ഹോട്ടലിന്‍റെ ഗേറ്റിന് മുന്നിൽ കൂടി വാഹനം വളച്ചെടുത്തതാണ് സെക്യൂരിറ്റി ജീവനക്കാരെ ചൊടിപ്പിച്ചത്.

01 January 2026
SERIAL ACTOR

സെക്യൂരിറ്റിമാർ രണ്ട് പേരും മോശമായി സംസാരിച്ചു, അതിനിടെ അവിടെയെത്തിയ യുവാവ് തെറി വിളിച്ച് കാറിന്‍റെ ചാവി ഊരിയെടുത്തു

01 January 2026
SERIAL ACTOR

മാനസികമായി തളർന്നുപോയ നിമിഷങ്ങളിൽ കേരള പൊലീസും ഊബർ ഡ്രൈവറും നൽകിയ പിന്തുണ വളരെ വലുതാണെന്നും താരം പറയുന്നു.

01 January 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story