ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടി കാജൽ അഗർവാൾ പങ്കുവച്ച ചിത്രങ്ങൾ വൈറൽ
നടിയുടെ വെള്ള ഷോർട്ട് ഫ്രോക്ക് ധരിച്ച് നിൽക്കുന്ന മിറർ ചിത്രങ്ങളാണ് വൈറലായത്
ട്രോളുകളിലൂടെയാണ് ചിത്രങ്ങൾ വൈറലായത്. കണ്ണാടിയിലെ പ്രതിബിംബം ചൂണ്ടിക്കാട്ടിയാണ് ട്രോൾ ലഭിക്കുന്നത്
മീശമാധവനിലെ കൊച്ചിന്‍ ഹനീഫയുടേയും ജഗതിയുടേയും മീമുകള്‍ വച്ചും മറ്റും സോഷ്യല്‍ മീഡിയ കാജലിനെ ട്രോളുകയാണ്
ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്നാണ് താരത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്
അതേസമയം താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന കമന്റുകളും പോസ്റ്റിലുണ്ട്
പോയ വർഷത്തോടുള്ള നന്ദിയും വരാനിരിക്കുന്ന വർഷത്തിലെ പ്രതീക്ഷകളുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കാജൽ കുറിച്ചത്
മാതാപിതാക്കൾക്കൊപ്പവും ഭർത്താവിനും മകനും ഒപ്പമുള്ള ചിത്രങ്ങളും പോസ്റ്റിലുണ്ട്
2025 തനിക്ക് വളരെ അനുഗ്രഹീതമായ വർഷം ആയിരുന്നു എന്നും കാജൽ കുറിച്ചു