‘പാട്രിയറ്റി’ന്റെ സെറ്റിൽ ക്രിസ്മസ് ആഘോഷമാക്കി മമ്മൂട്ടി
എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചു
അണിയറപ്രവർത്തകർക്ക് ബിരിയാണി വിളമ്പി നൽകിയാണ് മമ്മൂട്ടി ആഘോഷത്തിൽ പങ്കുചേർന്നത്
കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, ആന്റോ ജോസഫ്, മഹേഷ് നാരായണൻ തുടങ്ങി താരങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്
ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'പാട്രിയറ്റ്'
വൻതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്
ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്
2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക