‘ദൃശ്യം മൂന്നിന്റെ’ ഹിന്ദി പതിപ്പിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയെന്ന് റിപ്പോർട്ടുകൾ
ചിത്രത്തിന്‍റെ നിന്നും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം
പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാലാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ
2026 ഒക്ടോബർ രണ്ടിനാണ് ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പെത്തുക
‘ദൃശ്യം 2’ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്
ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്
ബോക്സ് ഓഫീസിൽ ‘ധുരന്ദർ’ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് അക്ഷയ് ഖന്ന ചിത്രത്തിൽ നിന്ന് പിന്മാറിയത്
തിരക്കഥയിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ട് കൂടെയാണ് പിന്മാറ്റം എന്നും റിപ്പോർട്ടുകളുണ്ട്
ധുരന്ദറിന് മുൻപ് വിക്കി കൗശല്‍ നായകനായ ‘ഛാവ’യും അക്ഷയ് ഖന്നയ്ക്ക് ഹിറ്റ് സമ്മാനിച്ചിരുന്നു
അഭിഷേക് പഥക് ആണ് ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്