രൺവീർ സിങ്ങ് നായകനായെത്തിയ ‘ധുരന്ദർ’ 1000 കോടി ക്ലബ്ബിലെത്തി
റിലീസ് ചെയ്ത് 21–ാം ദിവസമാണ് ചിത്രം റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്
ഇതോടെ 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോര്‍ഡും ‘ധുരന്ദറി’ന് ലഭിച്ചു
‘കാന്താര ചാപ്റ്റർ 1’ന്റെ ആഗോള ബോക്സ്ഓഫിസ് കലക്ഷനെയും മറികടന്നാണ് പട്ടികയിൽ ഒന്നാമതെത്തിയത്
2025ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ‘ധുരന്ദർ’
ആഗോളതലത്തില്‍ 1000 കോടി കലക്ഷൻ നേടുന്ന ഇന്ത്യൻ നായകന്മാരുടെ പട്ടികയിലും രൺവീർ സിങ്ങ് ഇടം നേടി
ആമിര്‍ ഖാൻ, പ്രഭാസ്, ഷാരൂഖ് ഖാൻ എന്നിവര്‍ക്കൊപ്പമാണ് രൺവീറിന്റെ നേട്ടം
സ്പൈ–ആക്ഷൻ ത്രില്ലറായ സിനിമയുടെ സംവിധാനം ആദിത്യ ധർ
‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ ഇറങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ആദിത്യ ധർ ‘ധുരന്ദർ’ എന്ന ചിത്രവുമായെത്തിയത്
280 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മൂന്ന് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം
ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘ധുരന്ദർ 2’, അടുത്ത വർഷം മാർച്ച് 19ന് തിയറ്ററുകളിലെത്തും