ദുരന്ധറിലെ ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നാണ് ‘ശരാരത്’
തമന്ന ഉണ്ടാകുമെന്ന് പറഞ്ഞ പാട്ടില്‍ എന്നാല്‍ ക്രിസ്റ്റല്‍ ഡിസൂസയും അയേഷ ഖാനുമാണ് നൃത്തം ചെയ്തത്
തമന്നയുടെ നൃത്തം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ ഇതോടെ പാട്ടിനെതിരെ വിമര്‍ശനമുയര്‍ത്തി
വിമര്‍ശനമുയര്‍ന്നതോടെ തമന്നയെ സംവിധായകന്‍ ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്ന് കൊറിയോഗ്രാഫര്‍ വെളിപ്പെടുത്തി
ഹിറ്റ് പാട്ടിന്‍റെ കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി ആയിരുന്നു
'തമന്ന വന്നാല്‍ അതൊരു ഐറ്റം ഡാന്‍സ് മാത്രമായി മാറുമെന്ന് സംവിധായകന്‍ പറഞ്ഞു'
ഐറ്റം ഡാന്‍സല്ല, കഥയുമായി ബന്ധപ്പെട്ട ഡാന്‍സാണ് വേണ്ടതെന്നത് സംവിധായകന്‍റെ തീരുമാനമായിരുന്നു
ഇതോടെ തമന്നയെയും ദുരന്ധറിനെയും ചുറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി