ആഗ്രഹ സഫലീകരണത്തിന്‍റെ സന്തോഷം പങ്കുവച്ച് ഗായിക അഞ്ജു ജോസഫ്
കൊച്ചി ദർബാർ ഹാളിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ അഞ്ജുവിന് അവസരം ലഭിച്ചു
പാടിത്തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമായിരുന്നു ഇതെന്ന് താരം
കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗാനമേളകൾക്ക് വേദിയായ സ്ഥലമാണ് ദർബാർ ഹാൾ ഗ്രൗണ്ട്
കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ട് തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്ന് അഞ്ജു
സംഗീത ബാൻഡ് ആരംഭിച്ച കാലത്തും ഈ വേദിയെക്കുറിച്ച് താരം സ്വപ്നം കണ്ടിരുന്നു
ഡിസംബർ 21-നാണ് അഞ്ജു ജോസഫിന്‍റെ സംഗീത പരിപാടി
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ ഭാഗമായാണ് പരിപാടി
റിയാലിറ്റി ഷോകളിലൂടെയാണ് അഞ്ജു മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്
'ഡോക്ടർ ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗായികയായി