നടിയെ ആക്രമിച്ച കേസില്‍ പ്രതികരണം നടത്തിയ അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍
അതിജീവിതയുടെ പോസ്റ്റിനോട് വൈകാരികമായാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം
പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ് സുകുമാരന്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന എന്നിവരും
ഭാഗ്യലക്ഷ്മി, സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, അന്ന ബെന്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് അതിജീവിതയുടെ പോസ്റ്റ് പങ്കുവച്ചത്
വിധി അദ്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം
വിചാരണക്കോടതിയില്‍ നേരത്തെ വിശ്വാസം നഷ്ടപ്പെട്ടു. നിയമത്തിനുമുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരല്ലെന്നും അതിജീവിത പറയുന്നുണ്ട്
അതിജീവിതയ്ക്ക് മഞ്ജു വാര്യറും പിന്തുണയുമായി രംഗത്തെത്തിയിരുന്നു
'കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നാണ് മഞ്ജു കുറിച്ചത്