നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാരിയർ
സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ പ്രതികരണം
‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല’
‘കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും...’
‘അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്’
‘അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ’
‘അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് ആണ് വിചാരണക്കോടതി വിധിച്ചത്
നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി
സംഭവത്തിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പൊതു ഇടത്തിൽ തുറന്നു പറഞ്ഞത് മഞ്ജു വാരിയർ ആയിരുന്നു