നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ വിമര്‍ശനവുമായി ജുവൽ മേരി
20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചതിനെതിരെയാണ് താരം സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്
‘എന്ത് തേങ്ങയാണ് ഇത്’ എന്നാണ് ജുവല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു,' ജുവല്‍ കുറിച്ചു
വിധിയെ പറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫ് അലിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും ജുവല്‍ പങ്കുവച്ചു.
പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്
കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്