കാർത്തി നായകനാകുന്ന ‘വാ വാത്തിയാർ’ ട്രെയിലർ എത്തി
നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി ഷെട്ടി നായികയാണ് നായിക
സത്യരാജ്, ആനന്ദ് രാജ്, രാജ്കിരൺ, കരുണാകരൻ, ജി.എം. സുന്ദർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
സൂര്യയുടെ 'കങ്കുവ' എന്ന ചിത്രം നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് ഈ ചിത്രവും നിർമിച്ചിരിക്കുന്നത്
ചിത്രത്തിന്റെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു
8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ വരുന്നത്
കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം
ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്
എംജിആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് ‘വാത്തിയാർ’
ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'വാ വാത്തിയാര്‍'