നടി രജിഷ വിജയന്റെ വർക്കൗട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയം
സെലിബ്രിറ്റി ട്രെയിനർ അലി ഷിഫാസിന്റെ പാർക്‌വേ കൊച്ചിയാണ് ചിത്രങ്ങൾ പങ്കുവച്ചത്
ജിമ്മിൽ മോഡലായി വർക്കൗട്ടിനൊരുങ്ങി നിൽക്കുന്ന രജിഷയെ ചിത്രങ്ങളിൽ കാണാം
ആറ് മാസം കൊണ്ട് 15 കിലോ ശരീരഭാരം കുറച്ച രജിഷയുടെ ഫിറ്റ്നസ് യാത്ര ട്രെയിനറായ അലി ഷിഫാസിനൊപ്പമായിരുന്നു
നേരത്തെ ശരീര വണ്ണത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്ന നടി കഠിന പ്രയത്നം കൊണ്ടാണ് ഈ രൂപത്തിലെത്തിയത്
മലയാളത്തിന്‍റെ പ്രിയപ്പെട്ട നായികയാണ് രജിഷ
ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടി
മമ്മൂട്ടി ചിത്രം കളങ്കാവലിലാണ് രജിഷ അവസാനം പ്രത്യക്ഷപ്പെട്ടത്
തമിഴ് ചിത്രമായ ‘ബൈസണി’ലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു
ധ്രുവ് വിക്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് രജിഷ എത്തിയത്
കാർത്തി നായകനാകുന്ന ‘സർദാർ 2’ ആണ് നടിയുടെ പുതിയ പ്രോജക്ട്