നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയടക്കമുള്ള ആദ്യആറുപ്രതികളും കുറ്റക്കാര്‍
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവരുന്നത്
‘ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനാവാത്തതിനാൽ ദിലീപിനെതിരെ മറ്റു കുറ്റങ്ങൾ നിലനിൽക്കില്ല’
നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്കുശേഷം ദിലീപ്
മഞ്ജു വാരിയര്‍ക്കെതിരെയും പൊലീസിനെതിരെയും കടുത്ത ആരോപണം
മഞ്ജു വാരിയര്‍ ‘ക്രിമിനല്‍ ഗൂഢാലോചന’ എന്ന് പറഞ്ഞിടത്താണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്
‘ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്’
തന്‍റെ ജീവിതം നശിപ്പിക്കാനും ശ്രമുണ്ടായെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു
‘കൂടെ നിന്നവരോടും കുടുംബാംഗങ്ങളോടും അഭിഭാഷകരോടും നന്ദി’
വിധിക്ക് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല് തൊട്ട് വണങ്ങി ദിലീപ്
ദിലീപിന് സ്നേഹചുംബനവുമായി കാവ്യ; വെറുതേ വിട്ടത് ആഘോഷമാക്കി കുടുംബം